ഇതിപ്പോ എവിടെ പോയാലും ഡോക്ടര്‍മാര്‍ നേരിടുന്ന സ്ഥിരം പ്രശ്നമാണ്. തീവണ്ടിക്ക് കഥയില്‍ പ്രത്യേകം റോള്‍ ഒന്നുമില്ല. കല്യാണ വീട്ടിലോ, മരണ വീട്ടിലോ സിനിമ തിയേറ്ററിലോ, എവിടെ പോയാലും ഇതേ കഥയാണ്.
അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് പുലര്‍ച്ചെ അഞ്ചരക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഓടി പിടിച്ച് വന്ന് ജനശതാബ്ദി എക്സ്പ്രസിന്റെ D1 കോച്ചില്‍ കയറി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറക്കചടവിലാണ്. സീറ്റ് തപ്പി പിടിച്ച് ഉറങ്ങാം എന്ന പ്ലാനില്‍ ബാഗ് മടിയില്‍ വെച്ച് ഹെഡ് ഫോണെടുത്ത് ചെവിയില്‍ വെച്ച് കണ്ണടച്ച് ചാരി ഇരുന്നു. നീല ജീന്‍സും ഗ്രേ ടീ ഷര്‍ട്ടും ആണ് വേഷം.താടി ഒക്കെ ട്രിം ചെയ്തിട്ട് രണ്ടാഴ്ച്ചയായി.
തൊട്ടടുത്ത സീറ്റില്‍ വെള്ളയും വെള്ളയും ഇട്ട മീശയും മുടിയുമൊക്കെ ഡൈ ചെയ്ത് കറുപ്പിച്ച ഒരു മദ്ധ്യവയസ്കന് ഇരുന്ന് 'മനോരമ' വായിക്കുന്നു . എന്റെ വേഷവും ഭാവവുമൊക്കെ കണ്ടാവണം 'ഇവനൊക്കെ ആര് എസി ടിക്കെറ്റ് എടുത്തു കൊടുത്തു' എന്ന ഭാവത്തില്‍ നല്ല പുച്ഛത്തോടെ ഒരു നോട്ടം നോക്കി വീണ്ടും മനോരമയിലേക്ക് തല പൂഴ്ത്തി.
ആശുപത്രീല് ജോലീടെ ഒരു ഭാഗമാണ് ഫോണ്‍ കോളുകള്‍. നമ്മള് ഡ്യൂട്ടി ആണേലും അല്ലേല്ലും ലീവ് ആണെലും നാട്ടില്‍ പോയാലും "അയാള്‍ തുമ്മി, ഇയാള്‍ മൂത്രം ഒഴിച്ചില്ല " എന്നൊക്കെ പറഞ്ഞ് സിസ്റ്റര്മാര് വിളിചോണ്ടിരിക്കും.
പതിവ് തെറ്റാതെ തമ്പാനൂരീന്ന് പേട്ട എത്തും മുന്‍പേ വിളി വന്നു. പിള്ളേര് ടീച്ചറോട് പരാതി പറയും പോലെ ആരൊക്കെയോ കഞ്ഞി കുടിച്ചില്ല ഷുഗര്‍ കൂടുതലാ, ഹാര്‍ട്ട് റേറ്റ് കുറവ്, ബിപി കൂടുതല്‍ എന്നൊക്കെ പറഞ്ഞ സിസ്റ്റര്‍ക്ക് അത്യാവശ്യം നിര്‍ദേശം ഒക്കെ കൊടുത്ത് ഇനി എന്നെ വിളിക്കണ്ട രണ്ടീസം ലീവാ എന്നും പറഞ്ഞു ഫോണ്‍ വെച്ചപ്പോ അപ്പുറത്തെ മനോരമയുടെ പിന്നില്‍ നിന്നൊരു തല പൊങ്ങി വന്നു. കണ്ണിലെ പുച്ചം മാറി ചെറിയ ഒരു അത്ഭുതം. പത്രം മടക്കി ഒരു 70MM ചിരി തന്നിട്ട്
"ഡോക്ടര്‍ ആണോ?'
"ങ്ങാ"
"എം ബി ബി യെസ്സാ?അതോ...'
"ങാ"
"വെറും എംബിബിഎസ്സോ അതോ എംഡി ആണോ"
"എംഡി ഇല്ല"
വീണ്ടും പുച്ഛം,
"വെറും എംബിബിഎസ്സില്‍ ഇപ്പൊ ഒരു കാര്യവുമില്ല. എംഡി ഒക്കെ വേണം"
"ഉം..."
ഞാന്‍ വീണ്ടും മയക്കത്തിലേക്ക്, പുള്ളി പത്രത്തിലേക്കും...
ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ ചായക്കാരന് വന്നു, ചായ വാങ്ങി കുടിച്ചു.
അപ്പുറത്തെ ചേട്ടന് പത്രവായന നിര്‍ത്തി വെറുതെ ഇരിക്ക്യാ.
പുള്ളിയും ഒരു ചായ വാങ്ങി, ആദ്യം പോക്കെറ്റില്‍ നിന്ന് ഇന്‍സുലിന്‍ പേന എടുത്ത് 30 യുണിറ്റ് ഇന്ജെക്ഷന് എടുത്ത ശേഷം ചായ കുടിച്ചു.
ഞാന്‍ ട്വിറ്റെര്‍ എടുത്ത് ഗുഡ് മോണിംഗ് മാഫിയകാരുടെ ട്വീറ്റ് ഒക്കെ നോക്കിക്കൊണ്ടിരിക്കുമ്പോ പുള്ളി വീണ്ടും...
"എങ്ങോട്ടാ?"
"കോഴിക്കോട്"
"ഞാന്‍ എറണാകുളത്തേക്കാ, നാട് കോഴിക്കോടാണോ?"
"ആ..."
"അതേയ്, എന്റെ ഇടത്തേ കയ്യിന്റെ മുട്ടിന്റെ താഴേയായി ഇടയ്ക്കിടയ്ക്ക് വട്ടത്തില്‍ ഒരു പാട് വരും. കുറെ ഡോക്ടര്‍മാരെ കാണിച്ചതാ. ഹോമിയോ ആയുര്‍വേദം ഒക്കെ നോക്കി. അതെന്തായിരിക്കും?"
എനിക്ക് എംഡി ഇല്ലല്ലോ പിന്നെന്നത്തിനാ എന്നോട് ചോദിക്കുന്നത്!
"ഇപ്പൊ പാട് ഉണ്ടോ, ഒന്ന് കാണിച്ചേ?"
"ഇപ്പൊ മാറി, എന്നാലും വരും"
"ഇപ്പൊ ഇല്ലല്ലോ, വരുമ്പോ ഏതേലും സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണിക്ക്"
"അവര്‍ ഫങ്ങല്‍ ഇന്ഫെക്ഷനാന്നാ പറഞ്ഞെ, ടീനിയ "
വട്ടചൊറി, അതിനാണ് !
" അതൊക്കെ മരുന്ന് കഴിച്ചാല്‍ മാറുമല്ലോ"
"ആ, ഒരു ഓയിന്മെന്റും ആഴ്ചേല് ഒന്ന് വെച്ച് കഴിക്കാന്‍ ഗുളികേം തന്നു. ഗുളിക ഞാന്‍ നെറ്റില്‍ നോക്കിയപ്പോ ലിവെറിനു കേട് ആണ് കണ്ടതോണ്ട് പിന്നെ കഴിച്ചില്ല "
"ഓഹോ, എന്നാല്‍ ഇനിയും വരും"
"ഇംഗ്ലീഷ് മരുന്നിനോക്കെ ഭയങ്കര സൈഡ് എഫെക്റ്റ് അല്ലേ!"
"മറ്റു മരുന്നിനോന്നും സൈഡ് എഫെക്റ്റ് ഉണ്ടോ എന്ന് ആരേലും പഠിക്കാറണ്ടോ?"
"ഇല്ലേ?"
"ഇല്ല!"
വീണ്ടും ലേശം നിശബ്ദത
" ഏത് എംഡി യാ താല്‍പ്പര്യം? ഇത് വരെ ഒന്നും നോക്കീലെ ?"
(ലേശം പുച്ഛം + സഹതാപം ടോണില്‍ )
പിന്നെ, പീജി സീറ്റ് കൊട്ടേല് എടുത്തു വെച്ചിരിക്കുകയല്ലേ തോന്നുമ്പോ പോയി എടുക്കാന്‍!
"ഞാന്‍ സര്ജന് ആണ്"
"എംഡി ഇല്ലാന്ന് പറഞ്ഞിട്ട് .."
"സര്‍ജറിക്ക് എംഡി അല്ല എംഎസ് എന്നാ പറയാ "
"ഓഹോ"
"കാന്‍സര്‍ ഒക്കെ വന്നാല്‍ രക്ഷപ്പെടൂലല്ലേ"
"അങ്ങനൊന്നൂല്ല, ടൈപ്പും രോഗം കണ്ടു പിടിക്കുന്ന സ്റ്റേജും അനുസരിച്ചിരിക്കും"
"എന്റെ ഭാര്യേടെ അമ്മായി ഉണ്ടാരുന്നു മാറില്‍ കാന്‍സര്‍ ആണ്. ആര്സിസിലൊക്കെ ചികില്സിച്ചതാ, മരിച്ചു പോയി."
"ബ്രെസ്റ്റ് കാന്‍സര്‍ ഒക്കെ നേരത്തെ കണ്ടു പിടിച്ചാല്‍ ഒപെറെഷനും കീമോയും റെഡിയെഷനും കൊടുത്താല്‍ മാറുമല്ലോ"
"ആദ്യം ചെറിയൊരു തടിപ്പായിരുന്നു. തൃശൂര്‍ ഡോക്ടറെ കാണിച്ചപ്പോ കുത്തിയെടുത്ത് പരിശോധിച്ചപ്പോ ഒപെറെഷന്‍ വേണം എന്ന് പറഞ്ഞു. അമ്മായി പേടിച്ച് അങ്കമാലിയിലെ ഒരു വൈദ്യനെ കാണിച്ചു. പുള്ളി കാന്‍സര്‍ സ്പെശ്യലിസ്ടാ. പുള്ളി ഒരു മരുന്ന് കൊടുത്ത് അതിനെ പൊട്ടിച്ചു വെളിയില്‍ ആക്കി. മറ്റേ മുള്ളാത്ത ഒക്കെ കഴിച്ചിരുന്നു. എന്നിട്ട് ആര്‍സിസിയില്‍ പോയി സര്‍ജറി ചെയ്യാന്‍ പറഞ്ഞു, അവിടുന്ന് കീമോ വേണം എന്ന് പറഞ്ഞപ്പോ മുടി കൊഴിയും എന്ന് പറഞ്ഞ് അമ്മായി സമ്മതിച്ചില്ല "
ആഹാ ചികിത്സിച്ചു മാറ്റാവുന്ന സ്റ്റേജ് 2 , രക്ഷപ്പെടാനാവാത്ത സ്റ്റേജ് 4 ആക്കിയതാണ് . കീമോയും എടുത്തില്ല! എന്നിട്ട് ആര്സിസിക്കാരെ കുറ്റം പറയുന്നു. ഇതൊന്നും അങ്ങോട്ട് പറഞ്ഞ് എനര്‍ജി കളയണ്ട, മിണ്ടാതിരുന്നെക്കാം.
"അല്ലേലും എങ്ങനെ കാന്‍സര്‍ വരാതിരിക്കും പച്ചക്കറി ഒക്കെ വിഷമല്ലേ!"
"അതെയോ "
"പിന്നെ, ശ്രീനിവാസന് പറഞ്ഞത് കണ്ടില്ലേ. കാന്‍സര്‍ സെന്റെര് തുടങ്ങി കാശു കളയാതെ ജൈവ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുകയാ വേണ്ടത്"
"ഓഹോ, അപ്പൊ ഓള്‍റെഡി 'വിഷം' കഴിച്ചു കാന്‍സര്‍ വന്ന ആളുകളൊക്കെ മരിച്ചോട്ടെ എന്നാണോ ?"
വീണ്ടും നിശബ്ദത... സമാധാനം. ട്രെയിന്‍ കായംകുളം വിടുന്ന വരെ
"എല്ലാ ഒപറെഷനും ചെയ്യോ?"
"ഇല്ല , കാര്‍ഡിയാക് സര്‍ജറി മാത്രം"
"ബൈപാസ്?"
"ഇപ്പൊ ബൈപാസൊക്കെ ആള്ക്കാര് ചെയ്യുന്നുണ്ടോ , എല്ലാരും ഈരാളി സാറിന്റെയും കീലെഷന്‍ തെറാപ്പിയും ഒക്കെ അല്ലെ? "
"ആണോ, ഞങ്ങള്‍ ഡെയിലി 3 എണ്ണം വെച്ച് ചെയ്യുന്നുണ്ട് "
" എന്റെ ജ്യേഷ്ടന് അറ്റാക്ക് വന്നതാ, ആന്‍ജിയോഗ്രാം ചെയ്തപ്പോ മെയിന്‍ രക്തക്കുഴല്‍ 90% ബ്ലോക്ക് ആയതോണ്ട് പ്ലാസ്റ്റി പറ്റൂല്ല, ബൈപാസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി പക്ഷെ കീലഷന് തെറാപ്പി എടുത്തു. വേദന ഒക്കെ നല്ലോണം കുറഞ്ഞാരുന്നു"
കീലേഷന്‍ ഒക്കെ വലിയ ശാസ്ത്രീയ പിന്‍ബലം ഒന്നുമില്ലാത്ത തട്ടിപ്പ് തെറാപ്പി ആണെന്ന് പറഞ്ഞു നോക്കണോ... വേണ്ട
"എന്നിട്ട്?"
" 3 മാസം കഴിഞ്ഞപ്പോ ഒരു ദിവസം പുലര്‍ചേ പെട്ടന്നു മരിച്ചു പോയി. എന്താ കാര്യം എന്ന് ആര്‍ക്കും അറിയില്ല"
ഇതിപ്പോ എന്തറിയാനാ, ക്ലോട്ട് വന്ന് ബാക്കി 10% അടഞ്ഞ് കാണും. സഡന്‍ കാര്‍ഡിയാക് ഡെത്ത്!
" പണ്ടത്തെ ആള്‍ക്കാരുടെ ആയുസ്സൊക്കെയാണ്. എന്താ ആരോഗ്യം. എന്റെ മുത്തശ്ശി ഒക്കെ നൂറ്റിരണ്ടാം വയസ്സിലാ മരിച്ചത്"
"മുത്തശ്ശിക്കെത്ര മക്കള്‍ ഉണ്ടായിരുന്നു?
"പന്ത്രണ്ട്"
"അവരൊക്കെ ഇപ്പൊ ഉണ്ടോ?"
" ഇല്ല, 3 പേര് പ്രസവത്തിലെ മരിച്ചു പോയി. 2 പേര് കൊളെറ വന്ന് ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയത്രെ. ഒരു ചേട്ടനും ഒരു അനിയത്തീം അറുപത്തിനാലില്‍ വസൂരി വന്ന് മരിച്ചു. അച്ഛന് അന്ന് എങ്ങനെയോ രക്ഷപ്പെട്ടതാ. പിന്നൊരു പാപ്പന് ക്ഷയം ബാധിച്ച് മുളന്കുന്നത്ത്കാവിലെ സാനിടോരിയത്തില് കൊണ്ടാക്കിയതാ, അവിടുന്ന് തൂങ്ങി ചത്തു. അച്ഛന് മൂലക്കുരു ആയിരുന്നു.എണ്പത്തില് ഒരു ദിവസം വയറ് പെട്ടെന്ന് വീര്‍ത്തു വന്ന് മലത്തില്‍ ചോര ഒക്കെ പോയി അങ്ങനെ മരിച്ചു."
ആഹാ. പണ്ടത്തെ ആള്‍ക്കാര്‍ക്കൊക്കെ എന്താ ആരോഗ്യം, എന്താ ആയുസ്സ് !
" അച്ഛന് പറഞ്ഞു കേട്ടിട്ട് മലദ്വാര കാന്‍സര്‍ പോലുണ്ട്. ചിലര്‍ക്ക് ജനിതക പരമായി വരാം, ഒന്ന് ശ്രദ്ധിച്ചോളൂ"
"ഹേയ്, കാന്‍സര്‍ ഒന്നുമല്ല, മൂലക്കുരു മാത്രേ ഉള്ളാരുന്നു"
ബയോപ്സി ഒന്നും എടുക്കാഞ്ഞാല്‍ അല്ലേലും കാന്‍സര്‍ ആണെന്ന് മനസ്സിലാവൂല്ല മാഷേ, വേണേല്‍ ശ്രദ്ധിച്ചോ!
ഇഷ്ടപ്പെടില്ലാന്ന് തോന്നുന്നു. ചേര്‍ത്തല വരെ വീണ്ടും സമാധാനം.
"ഏത് ആശുപത്രീലാന്നാ പറഞ്ഞെ?"
ഞാന്‍ ആശുപത്രീടെ പേര് പറഞ്ഞു
"98ല്‍ ഞാനവിടെ വന്നിട്ടുണ്ട്, ഒരു ബന്ധുവിനെ കാണാന്‍, ഗുപ്ത സാറൊക്കെ ഇപ്പോളും ഉണ്ടോ?"
98ല്‍ ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുവായിരുന്നല്ലോ..
"ഇല്ല"
സ്റ്റേഷനില്‍ പള്‍സ് പോളിയോയുടെ കൌണ്ടര്‍.
"എന്തോരം പൈസയാ സര്‍ക്കാര്‍ വെറുതെ കളയുന്നത്. ഇതൊക്കെ കമ്പനിക്കാരുടെ തട്ടിപ്പല്ലേ. പോരാത്തതിന് ജനസംഖ്യാ നിയന്ത്രണത്തിന് പിള്ളേരുടെ പ്രജനന ശേഷി കളയാനും "
ആണോ..
"അച്ഛന്റെ ചേട്ടനും അനിയത്തീം എങ്ങനെ അറുപത്തിനാലില്‍ മരിചൂന്നാ പറഞ്ഞെ?
"വസൂരി"
"ഇപ്പൊ അങ്ങനെ ആരേലും മരിക്കാരുണ്ടോ?"
"അതിന് വസൂരി ഇപ്പൊ ഇല്ലല്ലോ?"
"എങ്ങനാ ഇല്ലാണ്ടായെ?"
"അല്ല വസൂരി പോല്ലല്ലോ പോളിയോ"
നിശബ്ദത...
ഒരു വിധം ട്രെയിന്‍ എറണാകുളം സൌത്തില്‍ എത്തി.
ബാഗൊക്കെ എടുത്ത് പുള്ളി ഇറങ്ങാന്‍ തുടങ്ങുമ്പോ ആണ് ഞാന്‍ തിരിച്ചൊന്നും ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്.
"എന്ത് ചെയ്യുന്നു എന്നാ പറഞ്ഞത്? "
പോകും മുന്‍പേ പുള്ളി ചിരിച്ചിട്ട് ഒരു കാര്‍ഡ് എടുത്ത് തന്നു.
"ശരി, കാണാം "
എന്നും പറഞ്ഞു പോയി. പോയ ശേഷം ഞാന്‍ കാര്‍ഡ് എടുത്ത് നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
Dr. HARRIS JACOB KUNNEL
MD(Alternative Medicine) KOLKOTA
REIKI, NATUROPATHY, ACUPUNCTURE SPECIALIST
(Specialized in Sugar treatment without injections,
Kidney disease without dialysis)

എല്ലാത്തിനേമ്മ് കുറ്റം പറയുകയും വേണം എന്നാൽ എല്ലാത്ത്തിന്റേം ഫലം അനുഭവിക്കണം. എന്തായാലും ക്ലൈമാക്സ് സൂപ്പർ. :)
ReplyDeleteപ്രകൃതി ചികിത്സ പഠിച്ചിട്ട് വിമര്‍ശിക്കൂ ഡോക്ടറേ :D
ReplyDeleteഎല്ലായിടത്തുമുണ്ട് വിഷം തളിച്ചവ...

ReplyDeleteക്ലൈമാക്സ് കലക്കി... എന്നിരുന്നാലും, ആരു പറയുന്നത് വിശ്വസിക്കും എന്നുള്ളതാണിപ്പഴത്തെ പ്രശ്നം.. :( ശാസ്ത്രീയമായ അടിത്തറ അലോപ്പതിമെഡിസിൻ പറയുന്നുണ്ടെങ്കിലും, എത്രയോ ഡോക്റ്റർമ്മാരുടെ കഥകളാണു വരുന്നത്..? പാവപ്പെട്ട രോഗികളുടെ അറിവില്ലായ്മമുതലെടുത്ത് ആവശ്യമില്ലാത്ത മരുന്നുംടെസ്റ്റുംഓപ്പറേഷനും ചെയ്ത്...!! :(
ReplyDeleteഅടുത്ത ഒന്ന് രണ്ടു പോസ്ടുകള്ക്കുള്ളില് അതിനെ കുറിച്ച് പറയാം. നീളം കൂടിയതോണ്ട് ഇതില്‍ ഇടാഞ്ഞതാ
Deleteക്ലൈമാക്സ് കലക്കി....ഏതൊരു കാര്യവും നർമത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുക എന്നുള്ളത് ഒരു കല തന്നെ അല്ലെ .... ...
ReplyDeleteSuper hit maaaaaan.... I love it.

ReplyDeleteBeautifully written! Enjoyed reading.. Congrats !!

ReplyDeleteKollam... kalakiii
ReplyDeleteകലക്കി
ReplyDeleteSuper
ReplyDeleteനര്‍മ്മത്തിലൂടെ മര്‍മ്മത്തിലേക്ക്,നന്നായി.
ReplyDeleteNice writing. Thoroughly enjoyed.
ReplyDeleteWritten nicely
ReplyDeleteWritten nicely
ReplyDelete