എല്ലാ സര്‍ജറിക്കും മുന്‍പ് രോഗികളോട് അതിനെ പറ്റി ഒക്കെ വിശദമായി പറഞ്ഞ് സമ്മതപത്രം ഒപ്പിടീക്കുന്ന ഒരു പരിപാടി ഉണ്ട്. രോഗത്തെ പറ്റി അവരുടെ പല ധാരണകളും മനസ്സിലാക്കുന്നത് അപ്പോളാകും. അത് പോലൊരു ദിവസം എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം എന്തേലും സംശയം ഉണ്ടോന്ന ചോദിച്ച്.
അപ്പുറത്ത് നല്ലൊരു ആഡ്യന്‍ കാരണവര്‍, പട്ടാമ്പി ദേശം, പേര് രാജരാജേശ്വരന് ഉണ്ണിത്താന് , ഒരു അറുപത് വയസ്സ് കാണും, കുടവയറും നെറ്റിയില്‍ മൂന്നു വരി കുറിയും.
ഉ: "അതേയ് , നാളെ എപ്പോളാ ഓപറേഷന് ?'
ഞാ: "രാവിലെ, എട്ടു മണിക്ക്"
ഉ: "ങാ, എപ്പോ കഴിയും?"
ഞ്ഞ: "അഞ്ചാറു മണിക്കൂര്‍ കാണും, കൃത്യ സമയം ഒന്നും പറയാന്‍ പറ്റില്ല "
ഉ: "ന്നാലും, ഏതാണ്ട്?'
ഞാ:"മൂന്നൊക്കെ കഴിയുമായിരിക്കും, ചിലപ്പോ അതിലും വൈകും"
ഉ:"അതിനു മുന്‍പ് പറ്റില്ല്യാല്ലേ?"
ഞാ: "നേരത്തെ കഴിഞ്ഞിട്ട് എന്താ കാര്യം, മുന്‍പ് കഴിഞ്ഞാലും പോയിട്ട് വേറെ പണി ഒന്നും പറ്റില്ലല്ലോ, കഴിഞ്ഞ ഉടനെ ഐസിയുവിലാക്കും"
ഉ: "അല്ലാ , നാളെ ചൊവ്വാഴ്ചയാ, രാഹുകാലത്തിനു മുന്‍പ് കഴിഞ്ഞ് ഐസിയുവില്‍ എത്തുമോന്നു..."
ഓഹോ, അതായിരുന്നോ....
ഞാ: "അല്ല കാര്‍ന്നോരെ, ഇങ്ങക്കിപ്പോ എത്ര ഗുളിക ഉണ്ട്?"
ഉ: " രാവിലെ 6 , ഉച്ചക്ക് രണ്ട് , രാത്രി 4"
ഞാ:"അപ്പൊ ഫുള്‍ ടൈം ഗുളിക കാലം അല്ലെ, പിന്നെന്താ "
ഉ:"ന്നാ പിന്നങ്ങനെ സമാധാനിക്കാല്ലേ"
ഞാ:" പിന്നല്ല... ഇങ്ങള് ധൈര്യായിട്ട് പോയ്ക്കൊളീന്നു"

കൊള്ളാം
ReplyDeleteയമകണ്ടകാലത്തിൽ നടത്താതിരുന്നാൽ മതി ഓപ്പറേഷൻ എന്ന് പറഞ്ഞുകാണും അല്ലെ :)
ReplyDeleteഐ സി യു വിൽ പോകാനും രാഹു നോക്കുനവർ ഉണ്ടോ.... ഹി ഹി ഹി
ReplyDelete